കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല പദ്ധതി രൂപീകരണ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

എല്ലാ ബ്ലോക്കിലെയും രണ്ട് സ്കൂളുകളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ നടപ്പാക്കാൻ അനുമതിക്കായി സർക്കാരിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു. കെട്ടിട സൗകര്യങ്ങളും മറ്റുമുള്ള സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക്‌ അടിയന്തിരമായി പരിഹാരം കാണാനും പ്രാദേശികമായ തൊഴിൽ സാധ്യതകൾ പരിഗണിച്ചുകൊണ്ടുള്ള കോഴ്സുകൾക്ക്‌ അംഗീകാരം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ എന്നിവർ മുഖ്യാതിഥികളായി. എസ്.ഡി.സി റീജണൽ കോഡിനേറ്റർ ദിലിൻ സത്യനാഥ് പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ, വി.എച്ച്.എസ്.ഇ അഡീഷണൽ ഡയറക്ടർ ഉബൈദുള്ള, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ഇൻഡസ്ട്രീസ് ജനറൽ മാനേജർ ബിജു പി എബ്രഹാം, ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ഡോക്ടർ എ.കെ അബ്ദുൾ ഹക്കിം, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.