പുകവലിയും അനുബന്ധ ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ പുകവലി നിവാരണ ക്ലിനിക്ക് ഒരുക്കി പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്. പോര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പുകവലി സ്വയം നിര്‍ത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍, പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരെ സഹായിക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. പുകവലി നിവാരണ ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസിന് ഡിഎംഒ (ഹെല്‍ത്ത്) ജെഎംഒ ഡോ.കാവ്യ കരുണാകരന്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ജിഷ ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി. പോര്‍ക്കുളം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഖില മുകേഷ്, കുഞ്ഞന്‍, ജ്യോതിസ്, കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷാജി, വാര്‍ഡ് മെമ്പര്‍മാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
