2022-23 അധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 4 ന് രാവിലെ 11 ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവരോ, അസാപ് സ്‌കില്‍ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും, ബി.എഡ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 04936 202593, 9947777126