അംശദായ കുടിശിക വന്ന് രണ്ടിലധികം തവണ അംഗത്വം നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ തയ്യൽ തൊഴിലാളികൾക്ക് അവരുടെ അംഗത്വം പുനഃസ്ഥാപിച്ച് നൽകുന്നതിനായി നവംബർ ഒന്നു മുതൽ 30 വരെ അവസരം നൽകുന്നു. അപേക്ഷ, അംഗത്വം നഷ്ടപ്പെടാനുണ്ടായ കാരണം തെളിയിക്കുന്ന രേഖ, ക്ഷേമനിധി ഐ.ഡി കാർഡ്, പാസ് ബുക്ക് എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0471-2556895
