സൈക്കിള്‍ യാത്രികര്‍ റോഡപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാന്‍ തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാലാണ് അപകടങ്ങളുണ്ടാവുന്നത്. ഇതൊഴിവാക്കാന്‍
1. രാത്രിയില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്ളക്ടറുകള്‍ ഘടിപ്പിക്കണം. മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
2. സൈക്കളിള്‍ യാത്രികര്‍ ഹെല്‍മറ്റ്, റിഫ്ളക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.
3. അമിതവേഗം ഒഴിവാക്കണം.
4. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും തകരാര്‍ ഇല്ലെന്നും ഉറപ്പാക്കണം.
എന്നിങ്ങനെയുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ആര്‍.ടി.ഒ പുറപ്പെടുവിച്ചത്.