2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബർ മൂന്നിന് രാവിലെ 11ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മൃഗസംരക്ഷണ-ക്ഷീരവികസന-മ്യൂസിയം വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി, കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൻമേലുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org – Home page ൽ ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിൻമേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ, legislation@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാം.