ആലപ്പുഴ: ലഹരിവിമുക്ത കേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം കളക്ട്രേറ്റ് പരിസരത്ത് പി.പി. ചിത്തരജ്ഞന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ അണിനിരത്തി ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓമന എം.പി, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം.വി. പ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, എസ്.എസ്.കെ. ജില്ല പ്രോജക്ട് ഓഫീസര്‍ രജനീഷ്, കൈറ്റ് ജില്ലാ കോ ഓഡിനേറ്റര്‍ ഋഷി നടരാജന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് കെ.ജെ. ബിന്ദു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓഡിനേറ്റര്‍ എ.കെ. പ്രസന്നന്‍ എന്നിവര്‍ സന്നിഹിതരായി. സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമന്‍ വിമന്‍സ് സ്റ്റഡീസ് വിഭാഗം ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.