വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു.
അരപ്പറ്റ സി.എം.എസ്, വടുവന്‍ചാല്‍ ജി.വി.എച്ച്.എസ് എസ് എന്നീ വിദ്യാലയങ്ങളിലെ എന്‍.എസ്.എസ് വളണ്ടറിയര്‍, ജെ ആര്‍ എസ് എസ്, സകൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ഫ്ളാഷ്മോബ്, മൈമ് എന്നിവ അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യശോധ ചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലി, വാര്‍ഡ് മെമ്പര്‍്മാരായ കെ കേശവന്‍, വി എന്‍ ശശീന്ദ്രന്‍, ഇ വി ശശിധരന്‍, സംഗീത രാമകൃഷണന്‍, ഷൈബ സലാം, കെ.കെ സാജിത, ദീപ ശശികുമാര്‍, സി.ടി അസ്‌കര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, വിവിധ രാഷ്രീയ പാര്‍ട്ടി ്പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
