സർക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ പ്രവർത്തിക്കുന്ന സംസ്ഥാന വനിത വികസന കോർപ്പറേഷൻ വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ സംഘടിപ്പിച്ചു. 14 ജില്ലകളിലെ 42 കേന്ദ്രങ്ങളിൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിന് മുൻവശത്ത് നടന്ന സംസ്ഥാനതല ഫ്ളാഷ് മോബിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വിസി ബിന്ദു, ആൾ സെയിന്റ്സ് കോളേജ് വിമൻസ് സെൽ കോ-ഓർഡിനേറ്റർ ഡോ. സോണിയ ജെ. നായർ എന്നിവർ പങ്കെടുത്തു.