സർക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി.

കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖല, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് മുതൽ മെഡിക്കൽ കോളേജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റർ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല. മന്ത്രി വീണാ ജോർജ് ശൃംഖലയുടെ ആദ്യകണ്ണിയായി. മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഉഷാ ദേവി, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിൻസി, പാരാമെഡിക്കൽ വിഭാഗം മേധാവി ഡോ. ഫാത്തിമ, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബീന, മെഡിക്കൽ, ദന്തൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോളേജുകളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.