ലഹരിക്കെതിരെ നവകേരള മുന്നേറ്റത്തിന്റെ ഭാഗമായി പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ ലഹരി വിരുദ്ധസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ നിയമം കൊണ്ട് മാത്രം ഉന്മൂലനം ചെയ്യാൻ കഴിയില്ല , മറിച്ച് ശക്തമായ ബോധവത്കരണം അതിനാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ലഹരിയെന്നും അത് സൃഷ്ടിക്കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കേക്കാട് എസ് ഐ അൻവർ ഷാ, ചാവക്കാട് എക്സൈസ് സിവിൽ പോലീസ് ഓഫീസർ ഗണേശൻ പിള്ള , തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈ.പ്രസിഡന്റ് സലീന നാസർ, സ്ഥിരം സമിതി അധ്യക്ഷ മാരായ കെ എ വിശ്വനാഥൻ, ഷമീം അഷറഫ്, എ കെ വിജയൻ , എം പി ഇക്ബാൽ മാസ്റ്റർ,പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി എടക്കഴിയൂർ ഹൈസ്കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിയിൽ അമ്പതോളം

വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ മനുഷ്യശൃംഖലയിൽ മുന്നൂറോളം പേർ പങ്കാളികളായി . കോട്ടപ്പടി തുളസിദാസ് അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകപാത്ര നാടകം പുനർജനിയും അരങ്ങേറി.