അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

ഐ.സി.ഡി.എസ് പനമരം അഡീഷണല്‍ പ്രോജക്ട് ഓഫീസിനു കീഴില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ അടുത്ത മൂന്ന് വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 15. പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 2022 നവംബര്‍ 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ നവംബര്‍ 15 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ തപാല്‍ മുഖാന്തിരമോ, ഐ.സി.ഡി.എസ് പനമരം അഡീഷണല്‍ പ്രോജക്ട് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 04936 240062, 294162.

 അക്കൗണ്ടന്റ് കം.ഐ.ടി അസിസ്റ്റന്റ് നിയമനം

കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതാനാടിസ്ഥാത്തില്‍ അക്കൗണ്ടന്റ്് കം.ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്കുളള കൂടിക്കാഴ്ച നവംബര്‍ 8 ന് രാവിലെ 10ന് നടക്കും. യോഗ്യത ബി.കോം ബിരുദം, പി.ജി.ഡി.സി.എ. 6 മാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ ഹാജരാകണം. ഫോണ്‍:04936 202035

പ്രോജെക്ട് എഞ്ചിനീയര്‍ നിയമനം

തൃശൂരിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജെക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ലാറ്റിന്‍ കത്തോലിക്, ആഗ്ലോ ഇന്‍ഡ്യന്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവില്‍ നിയമനം. യോഗ്യത ബി.ടെക്ക് ഇലക്ട്രിക്കല്‍. 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത , ജാതി, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 0484 2312944