കോട്ടത്തറ, പൊഴുതന ഗ്രാമപഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതിയിലേക്ക് വിവിധ തസ്തികകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടീം ലീഡര്‍ തസ്തികയ്ക്ക് എം.എസ്.ഡബ്യു/എം.എ സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികയ്ക്ക് ബി.ടെക് ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ഗ്രാമവികസനവുമായി ബന്ധപ്പെട്ട് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയ്ക്ക് ബിരുദം റൂറല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം/സാമൂഹിക സേവനം/സാമൂഹ്യ കുടി വെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. എല്ലാ തസ്തികകള്‍ക്കും ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയം, ടൂ വീലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോ ഡാറ്റാ, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം mewayanad@gmail.com എന്ന ഇ-മെയിലിലോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. ഫേണ്‍: 04936 206589, 04936 299370.