വയനാട് ജില്ലാ എസ്.എസ്.കെയില്‍ ഒഴിവുള്ള സെക്കണ്ടറി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ബി.എഡ് (ജനറല്‍), സ്‌പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡും അതേ വിഷയത്തില്‍ പി.ജി.യും അല്ലെങ്കില്‍ ജനറല്‍ ബി.എഡും സ്‌പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും ആര്‍.സി.ഐ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 9 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ നവംബര്‍ 11 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 04936 203338, 203347.
