വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബുകളുടെ നേതൃത്വത്തില്‍ കാലാവസ്ഥാ നിരീക്ഷണത്തിനായി മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ശേഖരിക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മഴ അളക്കുന്നതിനുള്ള അളവ് പാത്രമായ 200 ബീക്കര്‍ (500 എം.എല്‍), 200 സ്റ്റാന്റ് (മഴയളവ് പാത്രം സൂക്ഷിക്കുന്നതിന്) എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നിബന്ധനകള്‍, തീയ്യതി, ക്വട്ടേഷന്‍ നോട്ടീസ് എന്നിവ wayanad.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ക്വട്ടേഷന്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, കളക്ട്രേറ്റ്, വയനാട് എന്ന വിലാസത്തില്‍ നവംബര്‍ 8 ന് വൈകീട്ട് 5 നകം ലഭിക്കണം. ഫോണ്‍: 04936 204151.