ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 4 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തോകോത്സവം-2022 ന്റെ സ്റ്റാൾ രജിസ്ട്രേഷൻ ആരംഭിച്ചു. സ്റ്റാൾ രജിസ്റ്റർ ചെയ്യുന്നതിനായി klibf.niyamasabha.org സന്ദർശിക്കുക. അവസാന തീയതി നവംബർ 6.