വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ് ആർ പി) കോഴ്‌സിൽ നിലവിലുള്ള ഒഴിവിലേക്ക് ഡിസംബർ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. എസ്എസ്എൽസി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റർ, ഫൗണ്ട്രി മാൻ, ടൂൾ ആൻഡ് ഡൈമേക്കർ (ജിഗ്‌സ് ആൻഡ് ഫിക്‌സ്‌ചേർസ് ആൻഡ് ടൂൾ ആൻഡ് ഡൈമേക്കർ (ഡൈസ് ആൻഡ് മോൾഡ്‌സ്) എന്നീ ഏതെങ്കിലുമൊരു ട്രേഡിൽ ഐ ടി ഐ പാസായവരോ അല്ലെങ്കിൽ ഫിറ്റിങ്/കാർപെൻറ്റി/ടെർനിങ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടി എച്ച് എസ് എൽ സി പാസായവരോ ആയിരിക്കണം പങ്കെടുക്കേണ്ടത്. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. ഫോൺ: 0471-2360391.