ഗവൺമെന്റ് / എയ്ഡഡ്/ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും, അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള പരിപാടികളിലും സഹായം നൽകുന്ന എൻ.എസ്.എസ്. എൻ.സി.സി/എസ്.പി.സി യൂണിറ്റിന് അവാർഡ് നൽകുന്ന സഹചാരി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോം സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. നവംബർ 20 നകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481-2563980