ആലപ്പുഴ: കോട്ടയം ജില്ലയിലെ ആർപ്പക്കര ഗ്രാമപഞ്ചായത്തിൽ പന്നിപനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. തണ്ണീർമുക്കം പഞ്ചായത്തിൽ നിന്നും പന്നികൾ, പന്നിമാംസം, പന്നികളുടെ കാഷ്ഠം, തീറ്റ എന്നിവ പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ സ്വീകരിക്കേണ്ടതാണ്.