വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ എഞ്ചിനീയേഴ്സ് നടത്തുന്ന ”ടെക്നിക്കല്‍ ഫെസ്റ്റ്- ഒറിഗോ 2.0” ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. അനിത അധ്യക്ഷത വഹിച്ചു. ഡോ. പി. നികേഷ്, ഡോ. നകുല്‍ നാരായണന്‍, പ്രൊഫ. അഹമ്മദ് കബീര്‍, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്‍ റഹ്‌മാന്‍, സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ ശ്യാം സുന്ദര്‍, കമ്പ്യൂട്ടര്‍ അസ്സോസിയേഷന്‍ സെക്രട്ടറി അഫ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ധന്യ പി. രാജ് ഫെസ്റ്റിന് നേത്യത്വം നല്‍കി. വെര്‍ച്ച്വല്‍ റിയാലിറ്റി എക്സ്പോ ഗെയിമിംഗ്, എഫ്.പി.വി ഡോണ്‍ എക്സ്പീരിയന്‍സ്, ഡീബഗ്ഗിംഗ് ചലഞ്ച് എന്നിവയും സംഘടിപ്പിച്ചു. മുന്‍നിര സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള വിവിധയിനം വര്‍ക്ക് ഷോപ്പുകളും ടെക്നിക്കല്‍ മത്സരങ്ങളും കമ്പ്യൂട്ടര്‍ പ്രോജക്ട്ടുകളുടെ പ്രദര്‍ശനങ്ങളും നാളെ (ഞായര്‍) നടക്കും.