ജില്ലാ പഞ്ചായത്തിന്റെ റോഡ് മെയ്ന്റനന്‍സ് ഗ്രാന്റ് പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാനിയില്‍ മൈലാടുംകുന്ന് റോഡിന്റെ ഗുണഭോക്താക്കള്‍ ചേര്‍ന്ന് ‘വികസന മധുര സംഗമം’ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. കെ.പി. രാജന്‍, രഞ്ജിത് മാനിയില്‍, ആറാംചോട്ടില്‍ ശശിധരന്‍, കെ.വി. സജീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2022/11/IMG_20221106_183827_962-65x65.jpg)