ക്ഷീരവികസന വകുപ്പ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്‍, ക്ഷീരസംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസംഘങ്ങളുടെയും മറ്റ് ഏജന്‍സികളുടെയും ധനസഹായത്തോടെ കല്‍പ്പറ്റ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. വടുവഞ്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ അധ്യക്ഷത വഹിച്ചു.

വിളബംര ജാഥ, പൊതുസമ്മേളനം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീരവികസന സെമിനാര്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു. ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകനെ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീക്കും എസ്.സി, എസ്.ടിവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകയെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്‍ റഹാമാനും, വനിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകയെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയലും മികച്ച യുവകര്‍ഷകനെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫൗസിയ ബഷീറും ആദരിച്ചു. ചിത്രരചന മത്സര വിജയിക്കുള്ള സമ്മാനദാനം മൂപ്പൈനാട് ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ നിര്‍വ്വഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി പദ്ധതി വിശദീകരണം നടത്തി. ക്ഷീരവികസന വകുപ്പ് വയനാട് ഗുണനിയന്ത്രണ ഓഫീസര്‍ പി.എച്ച്. സിനാജുദീന്‍ വിഷയാവതരണം നടത്തി. ”ക്ഷീര കര്‍ഷകര്‍ മുതല്‍ ക്ഷീരസംഘങ്ങള്‍ വരെ” എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
മില്‍മ ഡിസ്ട്രിക് ഓഫീസ് ഹെഡ് ബിജു സ്‌കറിയ, കല്‍പ്പറ്റ ക്ഷീരവികസന ഓഫീസര്‍ എം.വി ഹഫ്‌സത്ത്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിധു വര്‍ക്കി, മൂപ്പൈനാട് ക്ഷീരസംഘം പ്രസിഡന്റ് പി.എം മാത്യു, മുപ്പൈനാട് ക്ഷീരസംഘം സെക്രട്ടറി പി.വി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. മൂപ്പൈനാട് പഞ്ചായത്ത് ജനപ്രതിനിധികള്‍, കല്‍പ്പറ്റ ബ്ലോക്കിലെ ക്ഷീരസംഘങ്ങളിലെ അധ്യക്ഷന്‍മാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.