ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ചാലക്കുടി ബ്ലോക്ക് പരിധിയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. ചായിപ്പൻകുഴി ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നടന്ന പരിപാടി സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗവ്യ ജാലകം, ക്ഷീര വികസന സെമിനാർ, പൊതുസമ്മേളനം, ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി എക്സിബിഷൻ, ആത്മ കിസാൻ ഘോഷ്ഠി എന്നിവയും ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി നടന്നു. രണ്ട് നിർധന കുടുംബങ്ങൾക്ക് സൗജന്യമായി പശുവിനെ വിതരണം ചെയ്യുന്ന “ഡൊണേറ്റ് എ കൗ” പദ്ധതിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷക സംഘത്തെ ആദരിച്ചു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ഠരുമഠത്തിൽ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജു മാവേലിൽ, ബ്ലോക്കിന് കീഴിലെ മറ്റു പഞ്ചായത്ത് പ്രസിഡൻ്റ്മാർ, മിൽമ എറണാകുളം മേഖല ചെയർമാൻ എം ടി ജയൻ, ക്ഷീര വികസന വകുപ്പ് തൃശ്ശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.