കോട്ടയം: മികച്ച പാലിയേറ്റീവ് നഴ്സിനുള്ള ഭാരത സർക്കാരിന്റെ പ്രഥമ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസകാരം ഷീല റാണി രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്. കിടങ്ങൂർ സ്വദേശിയായ ഷീല റാണി 10 വർഷത്തിലധികമായി കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സായി ജോലി ചെയ്ത് വരികയാണ്.

കിടങ്ങൂർ പഞ്ചായത്തിന് പുറമെ അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിലും ഏറ്റുമാനൂരിലുമാണ് പാലിയേറ്റീവ് പരിചരണം നൽകുന്നത്. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി കിടങ്ങൂർ പി.കെ.വി
ലൈബ്രറി ആരംഭിച്ച സ്നേഹ സാന്ത്വനം പരിപാടിക്ക് നേതൃത്വം നൽകുന്നതും ഷീലാ റാണിയാണ്. കിടങ്ങൂർ വൈക്കത്തുശ്ശേരിൽ ജയചന്ദ്രനാണ് ഷീല റാണിയുടെ ഭർത്താവ്. അർച്ചന, ജഗന്നാഥൻ എന്നിവർ മക്കൾ

ഫോട്ടോ കാപ്ഷൻ: മികച്ച പാലീയേറ്റീവ് നഴ്സിനുള്ള പുരസ്‌കാരം ഷീല റാണി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.