കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കടുത്തുരുത്തി ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു.
എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി എം.കെ സജീവനാണ് വെളിച്ചെണ്ണ, എള്ളെണ്ണ, ബദാം ഓയിൽ, ഒലീവ് ഓയിൽ എന്നീ ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, വൈസ് പ്രസിഡന്റ് നയന ബിജു, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിൻസി എലിസബത്ത്, പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ ജോസഫ് ജെഫ്രി, കടുത്തുരുത്തി ബ്ലോക്ക് വ്യവസായ ഓഫീസർ ബി പ്രശാന്ത് എന്നിവർ പങ്കെടുത്തു.
ഫോട്ടോ കാപ്ഷൻ: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു.