കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കേരള പ്ലാന്റേഷൻ കോർപറേഷൻ ലിമിറ്റഡിന്റെയും വിവര- പൊതുജനസമ്പർക്ക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഭാഷാസമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനായ മഹേഷ് മോഹൻ വിഷയാവതരണം നടത്തി. കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പേഴ്സണൽ-അഡ്മിനിസ്ട്രേഷൻ മാനേജർ ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.