കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന ശിശുദിനാഘോഷ കലാപരിപാടികൾ ആരംഭിച്ചു. കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ ലളിത കലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ചെയർമാൻ ഏബ്രഹാം ഇട്ടിച്ചെറിയ, എക്സി കൂട്ടിവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി വിജയകുമാർ, ജോയിന്റ്് സെക്രട്ടറി ഷാജി വേങ്കടത്ത്, മാനേജിങ് കമ്മിറ്റിയംഗങ്ങളായ നന്ത്യാട് ബഷീർ, ബിനോയ് വേളൂർ, എന്നിവർ പ്രസംഗിച്ചു.
