എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നവംബര്‍ 17, 18, 19 തീയതികളിലായി നടക്കുന്ന പന്ത്രാണ്ടാമത് ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി. മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ഷിബു, പി.ടി.എ പ്രസിഡന്റ് എം.ബി. ബാബു, എസ്.എം.സി ചെയര്‍മാന്‍ കെ. പ്രതീഷ്, മുണ്ടേരി ജി.വി.എച്ച്.എസ്.സ് പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, ഹെഡ്മാസ്റ്റര്‍ എം. പവിത്രന്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ടി.കെ. സിന്ധു, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ നജീബ് മണ്ണാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്‍പ്പറ്റ മുണ്ടേരി സ്വദേശി അഷറഫ് കുറ്റിക്കാടാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.