ഗവ. ജീവനകാര്ക്കുളള ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള 2022 നവംബര്‍ 15, 16 തീയ്യതികളിള് നടക്കും. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍ (ഷട്ടില്‍), ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ് എന്നീ ഇനങ്ങളില്‍ സ്ത്രീകള്‍ക്കും പുരഷന്മാര്ക്കും മത്സരങ്ങള്‍ ഉണ്ടായിരിക്കും. പുരുഷന്മാര്ക്ക് മാത്രമായി ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, കബഡി, ലോണ്‍ ടെന്നീസ്, ക്രിക്കറ്റ്, റസ്ലിംഗ്, പവ്വര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.
സര്‍വ്വീസില്‍ പ്രവേശിച്ച് 6 മാസം പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. താല്പര്യമുളള ജീവനക്കാര്‍ വകുപ്പു മേധാവി സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോറങ്ങള്‍ നവംബര്‍ 10 നകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dscwayanad.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202658.
