അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ജീവിത ശൈലീ രോഗ നിയന്ത്രണ- നിര്‍ണയ പരിപാടിയായ കരുതലിന് തുടക്കമായി. 30 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കിയും രോഗ പ്രതിരോധത്തിന് ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണ് കരുതല്‍.

അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ നടന്ന പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രതീഷ്, ആര്‍. ജയരാജ്, വി. അനിത, പഞ്ചായത്തംഗങ്ങളായ കെ. സിയാദ്, മനോജ് കുമാര്‍, ഡോ.വി.ജി. അനുപമ എന്നിവര്‍ പങ്കെടുത്തു.