പട്ടികജാതിവിഭാഗക്കാര്‍ക്ക് വീട് പൂര്‍ത്തിയാക്കാന്‍ പുതിയതായി ആരംഭിച്ച സേഫ് (സെക്യൂര്‍ അക്കൊമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതിയിലേക്ക് ഈ മാസം 11 വരെ അപേക്ഷിക്കാം. ഒരു വീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായം നല്‍കും. 2023 മാര്‍ച്ച് പകുതിയോടെ പദ്ധതിയുടെ ആനുകൂല്യം പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഒരു ലക്ഷം രൂപയാണ് ഗുണഭോക്താവിന്റെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച്വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ,പുനരുദ്ധാരണത്തിനോ, പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ചു വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പരിഗണിക്കുന്നതല്ല. തുക വിതരണം മൂന്നു ഗഡുക്കളായി നല്‍കുന്ന സേഫ് പദ്ധതിയിലൂടെ മേല്‍ക്കൂരപൂര്‍ത്തീകരണം, ശുചിത്വ ടോയ്ലറ്റ് നിര്‍മ്മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ലോറിംഗ്ടൈല്‍ പാകല്‍, സമ്പൂര്‍ണപ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മ്മാണ ഘടകങ്ങളാണ് നടത്തുന്നത്.
മേല്‍ക്കൂര ഷീറ്റിട്ടവര്‍ക്ക് അതുമാറ്റി പകരം കോണ്‍ക്രീറ്റു ചെയ്യുവാനും തുക അനുവദിക്കും. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലയ്ക്കും നിര്‍മ്മിച്ച് പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും സഹായം ലഭിക്കും.അപേക്ഷകര്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2 322 712