പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ പി. സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നൽകി. രാജ്ഭവനിൽവെച്ച് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവർണർ 2,50,000 രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. നേരത്തെ ആഗസ്റ്റ് 14ന് ഗവർണർ ഒരു ലക്ഷം രൂപ നൽകിയിരുന്നു. സംസ്ഥാനത്ത് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് ഗവർണർ അഭ്യർഥിച്ചു.