ജില്ലാതല വിജിലന്‍സ് സമിതി യോഗം എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. പൊതു വിപണിയില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങ ളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പട്ടിക പ്രദര്‍ ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഭക്ഷ്യപൊതു വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പൊതു വിപണിയിയില്‍ വൈറ്റ് & വൈറ്റ് ബ്രാന്റഡ് ജയ അരിക്കും, കശ്മീരി – വറ്റല്‍ മുളകിനും വില വര്‍ദ്ധിച്ചതായി യോഗം വിലയിരുത്തി. പൊതു വിപണിയിലെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന തുടരുന്നതായി പൊതു വിതരണ വകുപ്പ് അറിയിച്ചു.

യോഗത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ മെമ്പര്‍ എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ.സജീവ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, ഐ.സി.ഡി.എസ്സ് ഡി.പി.ഒ ടി.അഫ്സത്ത്, സപ്ലെക്കോ ഡിപ്പോ മാനേജര്‍മാരായ ആഭ രമേഷ്, ഷെന്‍ മാത്യു, താലൂക്ക് സപ്ലേ ഓഫീസര്‍മാരായ പി.വി ബിജു, കെ.ബി അജയന്‍,നിതിന്‍ മാത്യൂസ് കുര്യന്‍, ഇ.ആര്‍ സന്തോഷ്, ഐ.ടി.ഡി.പി കെ.പി അബ്ദുളള, ആര്‍.ടിഒ ജയിംസ് പീറ്റര്‍, ഇ.എസ്സ് ബെന്നി എന്നിവര്‍ പങ്കെടുത്തു.