സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും ഇടുക്കി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജന്‍ഡര്‍ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ജെ. പി. എം. കോളേജില്‍ നടന്ന പരിപാടി വനിതാ ശിശു വികസന ജില്ലാ ഓഫിസര്‍ ഗീത കുമാരി എസ്. ഉദ്ഘാടനം ചെയ്തു. ജെ.പി.എം എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ റവ. ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷത വഹിച്ചു.

ലിംഗ അവബോധം ലക്ഷ്യമാക്കി സംസ്ഥാനത്ത് ജെന്‍ഡര്‍ ബോധവല്‍ക്കരണപരിപാടികളും സെമിനാറുകളും നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് സിന്ധു തോമസ് ക്ലാസ് നയിച്ചു.

യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാബു അഗസ്റ്റിന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍, സി. ഡി. പി. ഒ. രമ പി. കെ., ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍ രാധാമണി കെ. കെ., അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.