തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്നതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നതും ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങളിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുളളതുമായ ഏജൻസികൾ/സ്ഥാപനങ്ങൾ/സൊസൈറ്റികൾ/ എൻ.ജി.ഒകളിൽ നിന്ന്  താല്പര്യപത്രം സ്വീകരിക്കുന്ന  അവസാന തീയതി നവംബർ 15വൈകിട്ട് 5 മണി വരെ നീട്ടിയതായി ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.

താല്പര്യ പത്രവും അനുബന്ധ വിവരങ്ങളുമടങ്ങുന്ന പ്രൊപ്പോസൽ ചുവടെ ചേർക്കുന്ന വിലാസത്തിലും, സോഫ്ട്‌കോപ്പിsanitationkerala@gmail.com  എന്ന ഈ-മെയിൽ വിലാസത്തിലും അയക്കേണ്ടതാണ്. താല്പര്യ പത്രം സമർപ്പിക്കുന്നതിനുളള  അവസാന തീയതി നവംബർ 15 അഞ്ചു മണി. വിലാസം :- ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പബ്ലിക് ഓഫീസ് കോമ്പൗണ്ട്,   ലാന്റ റവന്യൂ ബിൽഡിംഗ്, മൂന്നാം നില, മ്യൂസിയം റോഡ്, തിരുവനന്തപുരം – 695 033.