കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ മൂന്നാം വാരം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. Computerized Financial Accounting using Tally കോഴ്സിലേക്ക് പ്ലസ്ടു കൊമേഴ്സ് / ബി.കോം യോഗ്യതയുള്ളവർക്കും, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും, പി.എച്ച്.പി MySQL കോഴ്സിലേക്ക് പ്ലസ്ടു/ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്കും, C പ്രോഗ്രാമിങ്ങിലേക്ക് ബി.ടെക് വിദ്യാർഥികൾക്കും, Certificate Course in Python ലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in ൽ നവംബർ 13 വരെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471-2560333.