കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. കൂടുതൽ വിവരങ്ങൾക്ക് കെ.ആർ.ഡബ്ല്യൂ.എസ്.എയുടെ വെബ്‌സൈറ്റ് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി.