ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വിവരങ്ങൾ അറിയിക്കണം
കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവിവാഹിതകളോ , വിധവകളോ ആയ രണ്ടാംലോക മഹായുദ്ധ സേനാനികളുടെ പെണ്മക്കള് സര്‍ക്കാരില്‍ നിന്ന് പെന്‍ഷനോ മറ്റ് സാമ്പത്തിക സഹായങ്ങളോ കൈപ്പറ്റുന്നില്ലെങ്കില്‍ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍14 നകം അവരുടെ പേര്, അഡ്രസ് , മൊബൈല്‍ നമ്പര്‍, രണ്ടാം ലോക മഹായുദ്ധ സേനാനിയുടെ പേര് , റാങ്ക്, നമ്പര്‍ സഹിതം നല്‍കേണ്ടതാണ്. വിവരങ്ങള്‍ kkdzswo@gmail.com എന്ന ഇ -മെയിലിലേക്കും അയക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്: 0495- 2771881
സിറ്റിംഗ് നടത്തും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് നവംബർ 15 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതൽ ഓംബുഡ്സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാവുന്നതാണെന്ന് മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ അറിയിച്ചു.
തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ് വിദ്യാധരൻ (ജില്ലാ ജഡ്ജ്) നവംബർ 24 ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന് കോഴിക്കോട് ലേബർ കോടതി സെക്രട്ടറി അറിയിച്ചു.