പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗ സാധ്യമാക്കു ന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ‘ടോയ്ക്കത്തോണ്‍’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://innovative India.mygov.in എന്ന പോര്‍ട്ടല്‍ വഴി നവംബര്‍ 11 നകം പേര് രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘമായും മത്സരത്തില്‍ പങ്കെടുക്കാം. മത്സരം സംബന്ധിച്ച വിശദാംശ ങ്ങള്‍ ശുചിത്വ മിഷന്‍ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഡിസംബറില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.