കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.  2021-2022 അധ്യയനവർഷം ബിരുദ/ബിരുദാനന്തര (പ്രഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ചവർക്ക് അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാർഡ്, വിദ്യാർഥിയുടെ എസ്.എസ്.എൽ.സി  സർട്ടിഫിക്കറ്റിന്റെയും ഇപ്പോൾ പാസ്സായ കോഴ്‌സിന്റെ മാർക്ക് ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ (1 എണ്ണം) എന്നിവ ഹാജരാക്കണം. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നും കോഴ്‌സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന Eqivalence Certificate ഹാജരാക്കണം. അപേക്ഷകൾ 2022 നവംബർ 30നകം തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. ഫോൺ-0471-2572189