സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വനിതകളുടെ സംവിധാനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ രണ്ടു ചിത്രങ്ങളിലൊന്നായ ‘നിഷിദ്ധോ’ കേരളത്തിലങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് സജ്ജമായി. ഐ.എഫ്.എഫ്.കെ ഉൾപ്പെടെയുള്ള വിവിധ ചലച്ചിത്രോത്സവ വേദികളിൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളതും അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത താരാ രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ധോ’ നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സാമൂഹിക പ്രസക്തിയും മേന്മയും കണക്കിലെടുത്ത് വിനോദ നികുതിയിൽ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലെ മാറുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ അരങ്ങേറുന്ന ‘നിഷിദ്ധോ’ ബംഗാളിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയ പരമ്പരാഗത ശില്പി കൂടിയായ രുദ്രയുടെയും മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന ജോലി നിർവ്വഹിക്കുന്ന വയറ്റാട്ടി വയറ്റാട്ടി കൂടിയായ ചാവിയെന്ന തമിഴ് പെൺകുട്ടിയുടെയും ബന്ധത്തിന്റെ കഥ പറയുന്നു. രുദ്രയായി തന്മയ് ധനാനിയും, പറയുന്നു. ചാവിയായി കനി കുസൃതിയും വേഷമിടുന്നു.