സംസ്ഥാനത്ത് 29 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്നലെ (നവംബര്‍ 9) നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്. പതിന്നാലും എൽ.ഡി.എഫ്. പന്ത്രണ്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില     –  14 (ഐ.എൻ.സി. (ഐ) 12, ഐ.യു.എം.എൽ 2)

എൽ.ഡി.എഫ്. കക്ഷി നില   –  12 (സി.പി.ഐ (എം) 9, കേരള കോൺഗ്രസ് (എം)2, സി.പി.ഐ. 1)

എൻ.ഡി.എ. കക്ഷി നില      –  2 (ബി ജെ പി 2)

സ്വതന്ത്രൻ                    –  1

തിരഞ്ഞെടുക്കപ്പെട്ടവർ അതാത് സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കണം.

ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥന് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

 

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1 തിരുവനന്തപുരം ജി.56 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 12.മഞ്ഞപ്പാറ CPI(M) എം.ജെ. ഷൈജ ടീച്ചർ INC 45
2 തിരുവനന്തപുരം ജി.17 കരുംകുളം ഗ്രാമ പഞ്ചായത്ത് 12.ചെക്കിട്ടവിളാകം INC ഇ. എൽബറി INC 103
3 കൊല്ലം ജി.45 പേരയം ഗ്രാമ പഞ്ചായത്ത് 10.പേരയം ബി INC ലത ബിജു INC 59
4 കൊല്ലം ജി.66 പൂതക്കുളം ഗ്രാമ പഞ്ചായത്ത് 01.കോട്ടുവൻകോണം BJP ഗീത എസ്. BJP 123
5 പത്തനംതിട്ട ഡി.03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 01.പുളിക്കീഴ് KC(M) മായ അനില്‍കുമാർ KC(M) 1785
6 പത്തനംതിട്ട ബി.24 പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 11.കൊമ്പങ്കേരി CPI(M) അനീഷ്‌ CPI(M) 534
7 ആലപ്പുഴ ജി.07 എഴുപുന്ന ഗ്രാമ പഞ്ചായത്ത് 04.വാത്തറ CPI(M) കെ.പി. സ്മിനീഷ് (കുട്ടൻ) CPI(M) 65
8 ആലപ്പുഴ ജി.43 പാണ്ടനാട് ഗ്രാമ പഞ്ചായത്ത് 07.വൻമഴി വെസ്റ്റ് BJP ജോസ് വല്യാനൂർ INC 40
9 ആലപ്പുഴ ജി.47 കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് 08.കാർത്തികപ്പള്ളി CPI(M) ഉല്ലാസ് BJP 77
10 ആലപ്പുഴ ജി.69 മുതുകുളം ഗ്രാമ പഞ്ചായത്ത് 04.ഹൈസ്കൂൾ BJP ബൈജു ജി.എസ്. സ്വത. 103
11 ആലപ്പുഴ ജി.62 പാലമേൽ ഗ്രാമ പഞ്ചായത്ത് 11.ആദിക്കാട്ടുകുളങ്ങര തെക്ക് CPI