കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ ഹെഡ് അറിയിച്ചു.