പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
കേരള ആരോഗ്യശാസ്ത്ര സര്വ്വകലാശാല 2022 മെയ് മാസം നടത്തിയ ആറാം സെമസ്റ്റര് ബി ഫാം ഡിഗ്രി റെഗുലര്/സപ്ലിമെന്ററി (2017 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്‌കോര് ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവര് ബന്ധപ്പെട്ട കോളേജ് പ്രിന്സിപ്പല്മാര് മുഖേന ഓണ്ലൈനായി നവംബര് 17 ന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം.
പരീക്ഷ ടൈംടേബിള് പ്രസിദ്ധീകരിച്ചു
കേരള ആരോഗ്യശാസ്ത്ര സര്വ്വകലാശാല നവംബര് 21 മുതലാരംഭിക്കുന്ന നാലാം വര്ഷ ബി.എസ്സ്.സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കല് പരീക്ഷയുടെയും നാലാം സെമസ്റ്റര് ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) തിയറി പരീക്ഷയുടെയും ടൈംടേബിള് പ്രസിദ്ധീകരിച്ചു. ഡിസംബര് ഒന്നിന് നടക്കുന്ന മൂന്നാം സെമസ്റ്റര് എം ഫാം ഫാര്മക്കോളജി ഡിഗ്രി റെഗുലര്/സപ്ലിമെന്ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റര് എം ഫാം ഫാര്മസി പ്രാക്ടീസ് ഡിഗ്രി റെഗുലര്/സപ്ലിമെന്ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റര് എം ഫാം ഫാര്മസ്യൂട്ടിക്കല് അനാലിസിസ് ഡിഗ്രി റെഗുലര്/സപ്ലിമെന്ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റര് എം ഫാം ഫര്മക്കോഗ്‌നസി ഡിഗ്രി റെഗുലര്/സപ്ലിമെന്ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റര് എം ഫാം ഫാര്മസ്യൂട്ടിക്‌സ് (2019 സ്‌കീം) ഡിഗ്രി റെഗുലര്/സപ്ലിമെന്ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റര് എം ഫാം ഫാര്മസ്യൂട്ടിക്കല് കെമിസ്ട്രി ഡിഗ്രി റെഗുലര്/സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെയും ടൈംടേബിള് പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക് : 0487-2207664
വിദ്യാകിരണം ധനസഹായ പദ്ധതി: അപേക്ഷാ തിയ്യതി നീട്ടി
ഒന്നാം ക്ലാസ്സ് മുതല് പി ജി വരെ സര്ക്കാര്/എയിഡഡ് സ്ഥാപനങ്ങളില് പഠിക്കുന്ന ഭിന്നശേഷിക്കാരുടെ മക്കള്ക്കായുളള വിദ്യാകിരണം ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാനുളള അവസാന തീയതി നീട്ടി. നവംബര് 15 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. സൂനീതി പോര്ട്ടല് മുഖാന്തരം ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാവുന്നതാണ്.