സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി നടത്തുന്ന എം എസ്സ് ഓഫീസ്, പേപ്പർബാഗ് മേക്കിംഗ് കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷാഫോറം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം നവംബർ 19നു മുമ്പ് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857.