സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന നിയുക്തി മെഗാ തൊഴില്‍ മേള നാളെ (ശനി) മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. മേള ടി.സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും.ജില്ലയിലെ പ്രമുഖ ഉദ്യോഗദായകരായ വിംസ്, മലബാര്‍ ഗോള്‍ഡ്, യെസ് ഭാരത്, എച്ച്.ഡി.എഫ്.സി ലൈഫ്, സിന്ദൂര്‍ ടെക്‌സ്റ്റൈയില്‍സ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, ഇസാഫ് ബാങ്ക് തുടങ്ങിയവരും ജില്ലക്ക് പുറത്ത് നിന്നുളള തൊഴില്‍ദായകരും മേളയില്‍ പങ്കെടുക്കും. വിവിധ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്.
