കോട്ടയം: എഴുമാന്തുരുത്ത് കിഴക്കേപ്പുറം പാടശേഖരത്തിന്റെ പുറംബണ്ട് നിർമാണവും മാത്താങ്കരി തോട് ആഴം കൂട്ടലിന്റെയും നിർമാണ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ് നിർവഹിച്ചു. ധനകാര്യകമ്മിഷന്റെ ടൈഡ് ഫണ്ടിൽ നിന്നുള്ള ആറുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സെലിനാമ്മ ജോർജ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജിൻസി എലിസബത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശാന്തമ്മ രമേശൻ, പാടശേഖര സമിതി പ്രസിഡന്റ് ശശി പൂഴിപ്പുറം എന്നിവർ പങ്കെടുത്തു.
