കോട്ടയം: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയും ബാര്‍ അസോസിയേഷനും കങ്ങഴ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ‘നിയമബോധവത്ക്കരണത്തിലൂടെ വനിതാശാക്തീകരണം’ എന്ന വിഷയത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ബോധവത്ക്കരണ പരിപാടിയും സംവാദവും സംഘടിപ്പിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലബീഗം അധ്യക്ഷയായി.
സംവാദ സമ്മേളനത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യാതിഥിയായി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജില്ലാ ജഡ്ജി ജി.പി. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ചങ്ങനാശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് തോമസ് വര്‍ഗീസ്, ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റി.വി. ബിജു, ജില്ലാ ലോ ഓഫീസര്‍ റ്റി.എച്ച്. ഹാരീസ് മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ഹേമലതാ പ്രേംസാഗര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രീത ഓമനക്കുട്ടന്‍, കങ്ങഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. എസ്. മുഹമ്മദ് റഖീബ് എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.കെ. ജോസഫ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കൃഷ്ണദാസ്, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. മാത്യു, സ്ഥിരംസമിതി അംഗങ്ങളായ വത്സലകുമാരി കുഞ്ഞമ്മ, എം.എ. ആന്ത്രയോസ്, ജയാ സാജു എന്നിവര്‍ പ്രസംഗിച്ചു. എഫ്.ടി.-എസ്.സി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. എസ്. മനോജ്, അഡ്വ. പി.എ. സുജാത എന്നിവര്‍ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്തംഗങ്ങള്‍, അഭിഭാഷകര്‍, കുടുംബശ്രീ സി.ഡി.എസ്.- എ.ഡി.എസ്. അംഗങ്ങള്‍, ഹരിതകര്‍മ്മസേന, ആശാ പ്രവര്‍ത്തകര്‍, കുട്ടികള്‍ , എന്നിവര്‍ പങ്കെടുത്തു.
നിയമാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 13 വരെ നടത്തുന്ന നിയമ അവബോധ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
