തൈക്കോണ്ട പരിശീലക നിയമനം
വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെയും അഡോളസെന്റ് കൗണ്‍സിലിംഗിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കരുത്ത് പദ്ധതിയുടെ ഭാഗമായി തൈക്കോണ്ട പരിശീലനത്തിന് സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14 ന് ഉച്ചയ്ക്ക് 2 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് കണിയാമ്പറ്റ ജി.എച്ച് എസ്.എസ് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04936-284445.
നിയമനം
സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്‌ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്‌ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.
അങ്കണവാടി നിയമനം
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായി രിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. പഞ്ചായത്ത് പരിധിയിയിലുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04935 240754, 9744470562.
അറ്റന്റര്‍ നിയമനം
ഹോമിയോപ്പതി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറ്റന്റര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. ഏതെങ്കിലും ഹോമിയോ സ്ഥാപനത്തില്‍ നിന്നുള്ള അറ്റന്റര്‍ തസ്തികയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍:04936 205949
നിയമനം
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആയുര്‍ ആരോഗ്യ സൗഖ്യം പദ്ധതിയ്ക്കായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഡയറ്റീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – ഡോക്ടര്‍ : എം.ബി.ബി.എസ് /ടി.എം.സി രജിസ് ട്രേഷന്‍., സ്റ്റാഫ് നഴ്സ്: ബി.എസ്.സി.നഴ്സിംഗ്/ജി.എന്‍.എം, ഡയറ്റീഷ്യന്‍: അംഗീകൃത ബി.എസ്.സി/ എം.എസ്.സി ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റ.്, ഫാര്‍മസിസ്റ്റ:് അംഗീകൃത ബി.ഫാം /ഡി.ഫാം ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതയുടെ അസ്സല്‍ രേഖകളും സഹിതം നവംബര്‍ 21 ന് രാവിലെ 10.30 നകം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.