പത്താം തരം തുല്യതാ പരീക്ഷയില്‍ വയനാട് ജില്ലയില്‍ 96.80 ശതമാനം വിജയം. മൂന്ന് സ്‌ക്കൂളുകളില്‍ പഠിച്ച മുഴുവന്‍ തുല്യത പഠിതാക്കളും എല്ലാ വിഷയങ്ങളിലും വിജയിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌ക്കൂള്‍, മേപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ പഠിച്ചവരാണ് എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് നേടിയത്. ആകെ ഒന്‍പത് വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. 80 മാര്‍ക്ക് എഴുത്ത് പരീക്ഷക്കും 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനുമാണ്്. വിജയികള്‍ക്ക് സാക്ഷരതാ മിഷന്റെ ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സില്‍ ചേരാം. ജില്ലയില്‍ നിന്ന് എസ്.ടി വിഭാഗത്തില്‍ 44 പേരാണ് പരീക്ഷ എഴുതി പാസായിരിക്കുന്നത്. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അഭിനന്ദിച്ചു.